ജൂണ്‍ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാവും: കെ സുരേന്ദ്രന്‍

ജൂണ്‍ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാവും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജൂണ്‍ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാവുമെന്ന് കെ സുരേന്ദ്രന്‍. ഉത്തര്‍പ്രദേശില്‍ മോദി വിയര്‍ക്കുന്നു ഗുജറാത്തിലും കാലിടറുന്നു മഹാരാഷ്ട്രയില്‍ മോദി വെള്ളം കുടിക്കുന്നു കര്‍ണ്ണാടകയില്‍ വലിയ തിരിച്ചടി ഡല്‍ഹിയില്‍ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു… എന്തെല്ലാം കഥകളാണ് ഓരോ മിനിട്ടിലും തട്ടിവിടുന്നത്.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ജൂണ്‍ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാവുമെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നാം തവണയും മോദി തന്നെ. കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സുരേന്ദ്രന്‍ കുറിച്ചു.

Top