മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍

വയനാട്: എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ ധ്രുവീകരണ ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിക്കുകയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ ഉത്തരം പറയേണ്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്നില്ല. കേരള സ്റ്റോറി, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. പൊതുയോഗങ്ങളില്‍ പൗരത്വ ഭേദഗതിയാണ് പ്രധാന വിഷയം എന്ന് മുഖ്യമന്ത്രി പറയുന്നു. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിക്കുകയാണ്. യുഡിഎഫും ഇത്തരത്തിലാണ് ശ്രമം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top