‘എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കും’; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കെ സുധാകരന്‍

കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതില്‍ തുടര്‍നടപടികള്‍ എടുക്കുകയെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

‘എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കും’; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കെ സുധാകരന്‍
‘എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കും’; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കെ സുധാകരന്‍

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരന്‍ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു. കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതില്‍ തുടര്‍നടപടികള്‍ എടുക്കുകയെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം പത്ത് മിനിറ്റോളം കുടുംബവുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Also Read: കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ തെറ്റില്ല: റോഷി അഗസ്റ്റിന്‍

എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്താനിരിക്കുകയാണ്. വിജയന്‍ നല്‍കിയ കത്തുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കല്‍ നടക്കുക. നാളെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ചോദ്യം ചെയ്യലിന് ഹാജരായേക്കും.

Share Email
Top