തിരുവനന്തപുരം: ശശി തരൂര്‍ പറഞ്ഞതിനെ ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി തീരുമാനത്തോടെ പ്രശ്‌നം അവസാനിച്ചു. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
Also Read: ‘സംസാരിക്കുന്നത് കേരളത്തിനുവേണ്ടി’: ശശി തരൂര്‍
വ്യാവസായിക വളര്‍ച്ചയില്‍ ശശി തരൂരിന്റെ പ്രസ്താവന പൂര്‍ണ അര്‍ത്ഥത്തില്‍ അല്ല. ചില അര്‍ദ്ധ സത്യങ്ങള്‍ ഉണ്ടെന്ന മട്ടില്‍ ആയിരുന്നു പ്രസ്താവന. കോണ്‍ഗ്രസ് നേതൃത്വം എന്ന നിലയില്‍ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നു. പറഞ്ഞെന്നു കരുതി തൂക്കിക്കൊല്ലാന്‍ കഴിയില്ലല്ലോ എന്ന് കെ സുധാകരന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ പരിപാടിക്ക് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.