പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ല, കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ല, കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

തിരുവനന്തപുരം: പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ആലയില്‍ നിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ്. യാത്ര സ്പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാന്റ് അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു.

Top