തിരുവനന്തപുരം: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച നടപടി കിരാതമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധപ്പതിച്ചു. കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ പറയുന്നു.
സ്വതന്ത്ര സംഘടന പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണ് അക്രമം. പൊലീസ് പെരുമാറിയത് പക്ഷപാതപരമായി എന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുകയാണ്. അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു.
Also Read: ലോക്സഭയിൽ ബഹളങ്ങളില്ല; പാർലമെന്റിനു പുറത്ത് റോസാപൂ പ്രതിഷേധം
വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഐഎം നേതൃത്വം ചെയ്യുന്നതെന്ന് കെ സുധാകരന്‍. കൈയ്യൂക്കിന്റെ ബലത്തില്‍ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാര്‍ഷ്ട്യം സിപിഐഎമ്മും എസ്എഫ്‌ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.