കൊച്ചി: പി വി അന്‍വറിന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Also Read: നിലമ്പൂരിൽ ‘കുടുങ്ങി’കോൺഗ്രസ്സ്, അൻവർ എഫക്ട് തിരിച്ചടിച്ചാൽ ഇടതിനും പ്രതീക്ഷക്ക് വകയുണ്ട്
എന്‍എം വിജയന്റെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തിയതിലും കെ സുധാകരന്‍ പ്രതികരിച്ചു. തല എടുത്ത് വെട്ടിക്കൊണ്ടു പോകുന്നവര്‍ എന്‍ എം വിജയന്റെ വീട്ടില്‍ പോയി. പരിഹാസം മാത്രമാണുള്ളത്. നവീന്‍ ബാബുവിന്റെ വീട്ടില്‍ എന്തുകൊണ്ട് പോയില്ല. പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില നല്ല രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കെ സുധാകരന്‍. പൂര്‍ണ ആരോഗ്യനിലയിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു.