വയനാടിനെ രാഹുല്‍ ഗാന്ധിക്ക് മറക്കാനാവില്ല; കെ. സുധാകരന്‍

വയനാടിനെ രാഹുല്‍ ഗാന്ധിക്ക് മറക്കാനാവില്ല; കെ. സുധാകരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. റായ്ബറേലിയില്‍ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. വയനാടിനെ രാഹുലിന് മറക്കാനാവില്ല. രാഹുലിന്റെ മണ്ഡലത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കണ്ണൂര്‍ അടക്കം 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഇടതുപക്ഷത്തോടും ബി.ജെ.പിയോടുമുള്ള അമര്‍ഷമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സ്ഥാനവുമില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കൈയില്‍ കൂടുതല്‍ തെളിവില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഇ.പിയുടെ വക്കീല്‍ നോട്ടീസ് സംബന്ധിച്ച ചോദ്യത്തിന് സുധാകരന്‍ മറുപടി നല്‍കി.

Top