CMDRF

പി ശശി വീടുകൾ കയറി സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു; കെ സുധാകരൻ

അൻവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ സുധാകരൻ പറഞ്ഞു

പി ശശി വീടുകൾ കയറി സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു; കെ സുധാകരൻ
പി ശശി വീടുകൾ കയറി സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തതെന്നും കെ സുധാകരൻ പറഞ്ഞു. അതേ ശശിക്ക് എതിരെയാണ് സമാനമായ ആരോപണം അൻവർ ഉയർത്തിയിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ സുധാകരൻ പറഞ്ഞു. ഓഫീസിൽ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നെന്നും നമ്പർ വാങ്ങുന്നെന്നുമാണ് പറഞ്ഞത്.

പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ് സാധ്യതെന്നും കെ സുധാകരൻ ആരോപിച്ചു. ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകർന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം നോക്കിയാൽ മതി കെ സുധാകരൻ പറഞ്ഞു. എനിക്ക് ഒന്നരലക്ഷം വോട്ട് കിട്ടി. സിപിഎമ്മിൽ നിന്ന് കിട്ടിയ വോട്ടും അതിലുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

Top