പ്രതിപക്ഷ നേതാവിന് പിന്തുണയുമായി കെ മുരളീധരൻ

കെപിസിസി നേതാവിന്റെ ഭരണത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും കെ മുരളീധരന്‍

പ്രതിപക്ഷ നേതാവിന് പിന്തുണയുമായി കെ മുരളീധരൻ
പ്രതിപക്ഷ നേതാവിന് പിന്തുണയുമായി കെ മുരളീധരൻ

തിരുവനന്തപുരം: പാര്‍ട്ടി അറിയാതെ സര്‍വ്വെ നടത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. പ്രതിപക്ഷ നേതാവിന്റെ സര്‍വ്വേയില്‍ തെറ്റില്ലെന്നും ഇത്തരത്തില്‍ സര്‍വ്വേകള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും കെപിസിസി നേതാവിന്റെ ഭരണത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിനും മാത്രമാണ് താല്‍പര്യമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സിപിഐക്ക് പോലും താല്‍പര്യമില്ല. പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Share Email
Top