ആരംഭിച്ചിട്ടേ…വിക്രം ചിത്രം വീര ധീര സൂരന്‍ ഷൂട്ടിംഗ് തുടങ്ങി

ആരംഭിച്ചിട്ടേ…വിക്രം ചിത്രം വീര ധീര സൂരന്‍ ഷൂട്ടിംഗ് തുടങ്ങി

ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് രണ്ടുഭാഗങ്ങളിലുള്ള സിനിമയുടെ ചിത്രീകരണം നടക്കുക. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്തംബറില്‍ അവസാനിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എസ് ജെ സൂര്യയ്‌ക്കൊപ്പം മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ വേഷമിടുന്നു. ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരന്‍പ്, കര്‍ണ്ണന്‍, മാമന്നന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയന്‍ സിനിമയില്‍ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം.

Top