‘ഒന്ന് കറങ്ങിയിട്ട് വരാം’! മദ്യലഹരിയിൽ കെഎസ്ആർടിസി ബസുമായി യുവാവ്; 18 കിലോമീറ്റർ ചേസ് ചെയ്ത് പിടിച്ച് പോലീസ്

നിയന്ത്രണമില്ലാതെ ബസ് ഓടിക്കുന്നതിനിടെ നിരവധി വാഹനങ്ങളിലിടിച്ച് അപകടവുമുണ്ടായി

‘ഒന്ന് കറങ്ങിയിട്ട് വരാം’! മദ്യലഹരിയിൽ കെഎസ്ആർടിസി ബസുമായി യുവാവ്; 18 കിലോമീറ്റർ ചേസ് ചെയ്ത് പിടിച്ച് പോലീസ്
‘ഒന്ന് കറങ്ങിയിട്ട് വരാം’! മദ്യലഹരിയിൽ കെഎസ്ആർടിസി ബസുമായി യുവാവ്; 18 കിലോമീറ്റർ ചേസ് ചെയ്ത് പിടിച്ച് പോലീസ്

ഹൈദരാബാദ്: തെലങ്കാനയിൽ മദ്യലഹരിയിൽ സർക്കാർ ബസുമായി കടന്നുകളഞ്ഞ യുവാവിനെ 18 കിലോമീറ്ററോളം പിന്തുടർന്ന് പോലീസ് പിടികൂടി. കൊരുട്‌ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് യുവാവ് കടത്തിക്കൊണ്ടുപോയത്. നിയന്ത്രണമില്ലാതെ ബസ് ഓടിക്കുന്നതിനിടെ നിരവധി വാഹനങ്ങളിലിടിച്ച് അപകടവുമുണ്ടായി. കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്.

കൊരുട്‌ല സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ട് ചെയ്ത് മേട്പള്ളി ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ബസ് സ്റ്റാൻഡ് വിട്ടുപോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ജിപിഎസ് പരിശോധിച്ച് ദിശ മനസ്സിലാക്കുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വാർത്തയറിഞ്ഞ ഉടൻ പോലീസ് സംഘം ബസിനെ പിന്തുടർന്നു. എന്നാൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ അപകടകരമായ രീതിയിൽ പാഞ്ഞ ബസ്, വഴിയിലുണ്ടായിരുന്ന മൂന്ന് ബൈക്കുകളിലും തടയാൻ ശ്രമിച്ച പോലീസ് വാഹനത്തിലും ഇടിച്ചു. ഒടുവിൽ മേട്പള്ളിക്ക് സമീപം പോലീസ് റോഡിൽ ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇത് കണ്ട് വെട്ടിച്ച ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ മരത്തിലിടിച്ച് നിൽക്കുകയും ചെയ്തു. ബസ് നിന്നയുടൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടർന്ന് കീഴ്‌പ്പെടുത്തി. സംഭവത്തിൽ പോലീസും ട്രാൻസ്പോർട്ട് കോർപ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top