ലോകകപ്പിന് ദിവസങ്ങൾ മാത്രം; കാൻസസ് സിറ്റിയിൽ വെടിവെപ്പ്, കായികലോകത്ത് ആശങ്ക

ഇംഗ്ലണ്ട് ടീം നിലവിൽ ഇവിടെ എത്തിയിട്ടില്ലെങ്കിലും, ഈ സംഭവങ്ങൾ അമേരിക്കയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്

ലോകകപ്പിന് ദിവസങ്ങൾ മാത്രം; കാൻസസ് സിറ്റിയിൽ വെടിവെപ്പ്, കായികലോകത്ത് ആശങ്ക
ലോകകപ്പിന് ദിവസങ്ങൾ മാത്രം; കാൻസസ് സിറ്റിയിൽ വെടിവെപ്പ്, കായികലോകത്ത് ആശങ്ക

ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ കാൻസസ് സിറ്റിയിൽ നടന്ന വെടിവെപ്പുകൾ കായികലോകത്ത് കനത്ത ആശങ്ക പടർത്തുന്നു. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പുകളിലായി രണ്ട് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 79-ാം സ്ട്രീറ്റിനും ട്രൂസ്റ്റ് അവന്യൂവിനും സമീപമുണ്ടായ ആദ്യ വെടിവെപ്പിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പിന്നാലെ രാത്രി വൈകി വെസ്റ്റ്പോർട്ട് റോഡിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.

ലോകകപ്പിനായി എത്തുന്ന ഇംഗ്ലണ്ട് ടീമിന്റെ ബേസ് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്ന ‘സ്വോപ്പ് സോക്കർ വില്ലേജിന്’ വെറും നാല് മൈൽ മാത്രം അകലെയാണ് ആദ്യ ആക്രമണം നടന്നതെന്നത് കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇംഗ്ലണ്ട് ടീം നിലവിൽ ഇവിടെ എത്തിയിട്ടില്ലെങ്കിലും, ഈ സംഭവങ്ങൾ അമേരിക്കയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ, അക്രമങ്ങൾ ഫുട്ബോൾ താരങ്ങളെയോ ടീമിനെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് പ്രാദേശിക പൊലീസ് നൽകുന്ന വിശദീകരണം.

Also Read:‘അവൻ വേദനകൾ മറച്ചുപിടിച്ചു’; ശ്രേയസ് അയ്യരുടെ നായക പദവിയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സഹോദരി

അടുത്ത ദിവസങ്ങളിലായി ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ആറ് സുപ്രധാന മത്സരങ്ങൾക്ക് കാൻസസ് സിറ്റി വേദിയാകുന്നുണ്ട്. അർജന്റീനയുടെ മത്സരം ഉൾപ്പെടെ ഈ നഗരത്തിൽ നടക്കാനിരിക്കെ, ഫിഫയും അതീവ ആശങ്കയിലാണ്. കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ നാനൂറിലധികം കൂട്ടവെടിവെപ്പുകൾ നടന്നതായി ‘ഗൺ വയലൻസ് ആർക്കൈവ്’ റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്തെ സ്ഥിതിവിശേഷം വ്യക്തമാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കാൻ ഫിഫ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share Email
Top