കൊല്ലത്ത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

ഒന്നിലധികം കുത്തുകള്‍ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം.

കൊല്ലത്ത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം
കൊല്ലത്ത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകള്‍ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം. കുത്തേറ്റ ഫെബിന്‍ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഫെബിന്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Also Read: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.

Share Email
Top