ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

ഇമ്മാനുവല്‍ മക്രോ നയിക്കുന്ന ഭരണമുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്‌റൂവ്

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി  ഫ്രാങ്കോയിസ് ബെയ്റൂവിനെ (73) പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ. പ്രധാനമന്ത്രിയായിരുന്ന മൈക്കല്‍ ബാര്‍നിയര്‍ അവിശ്വാസപ്രമേയത്തില്‍ പുറത്തായി ഒന്‍പതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം തന്നെ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ  ഫ്രാങ്കോയിസ് ബെയ്റൂവ്. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോ ബെയ്റൂവിനെ നിയമിച്ചത്. ഏതാനും ദിവസത്തിനുള്ളില്‍ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Also Read:റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് പുടിന്റെ അടുത്ത സഹായി

ഇമ്മാനുവല്‍ മക്രോ നയിക്കുന്ന ഭരണമുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്റൂവ്. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു തവണ മല്‍സരിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ പോയിലെ മേയറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ബെയ്റൂവ് 2017 ല്‍ നീതിന്യായവകുപ്പ് മന്ത്രിയായെങ്കിലും അഴിമതിയാരോപണത്തെ തുടര്‍ന്ന് ഏതാനും മാസത്തിനകം രാജി വയ്‌ക്കേണ്ടി വന്നു. ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടതുപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നാഷണല്‍ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ബാര്‍നിയര്‍ പുറത്തായത്.

Share Email
Top