‘സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും’: ബിഷപ്പ് പാംപ്ലാനി

‘സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും’: ബിഷപ്പ് പാംപ്ലാനി
‘സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും’: ബിഷപ്പ് പാംപ്ലാനി

തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടല്‍ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

Also Read: സര്‍ക്കാര്‍ യൂടേണ്‍ അടിച്ചത് നന്നായി അല്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ യൂടേണ്‍ അടിപ്പിച്ചേനെ; പി വി അന്‍വര്‍

വനനിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും നിലവിലെ വനനിയമ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വനനിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനനിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ല. നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share Email
Top