കൊൽക്കത്ത: കളം മാറ്റി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്. ആലിപുർദ്വാറിൽ നിന്നു 2 തവണ ജയിച്ച ബാർലയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല. പകരം മത്സരിച്ച മനോജ് ടിഗ്ഗ ജയിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ജോൺ ബാർലയും സംബന്ധിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന ബാർലയുടെ തുടക്കം തേയിലത്തൊഴിലാളിയായിട്ടാണ്.
Also Read : മുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ പദവി ഒഴിയും
ബിജെപിയുടെ ആദിവാസി മുഖങ്ങളിൽ ഒന്നായിരുന്നു ബാർല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ബിജെപി അവസരം നൽകുന്നില്ലെന്ന് ബാർല പറഞ്ഞു. അതേസമയം, സ്വന്തം ബൂത്തിൽ 2 വോട്ടുപോലും ഇല്ലാത്തയാളാണു ജോൺ ബാർലയെന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരിഹസിച്ചു.