പത്താം ക്ലാസുകാർക്ക് ആദായനികുതി വകുപ്പിൽ ജോലി; പരീക്ഷാ ഫീസില്ല, ശമ്പളം 56,900 രൂപ വരെ!

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് ഈ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം

പത്താം ക്ലാസുകാർക്ക് ആദായനികുതി വകുപ്പിൽ ജോലി; പരീക്ഷാ ഫീസില്ല, ശമ്പളം 56,900 രൂപ വരെ!
പത്താം ക്ലാസുകാർക്ക് ആദായനികുതി വകുപ്പിൽ ജോലി; പരീക്ഷാ ഫീസില്ല, ശമ്പളം 56,900 രൂപ വരെ!

ദായനികുതി വകുപ്പിന് കീഴിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലയിലെ 7 കാന്റീൻ അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് ഈ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് 11 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികളിൽ നിന്ന് യാതൊരുവിധ അപേക്ഷാ ഫീസും ഈടാക്കുന്നില്ല എന്നതാണ് ഈ റിക്രൂട്ട്‌മെന്റിന്റെ പ്രധാന പ്രത്യേകത.

18-നും 25-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത് (2026 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കി). സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഇളവ് അനുവദിക്കും. കൂടാതെ പിഡബ്ല്യുബിഡി, മുൻ സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവർക്കും നിയമപരമായ വയസ്സിളവ് ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ രണ്ട് വർഷത്തെ പ്രൊബേഷൻ കാലയളവുണ്ടായിരിക്കും.

Also Read: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസരം 34 ഒഴിവുകളിലേക്ക്!

പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് 40 പേർ എന്ന അനുപാതത്തിൽ ആകെ 280 പേരെയാണ് എഴുത്തുപരീക്ഷയ്ക്കായി ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. ഭോപ്പാലിൽ വെച്ച് നടക്കുന്ന എഴുത്തുപരീക്ഷയിൽ 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റാണ് പരീക്ഷാ സമയം. ഇംഗ്ലീഷ്, ഹിന്ദി, ഭക്ഷണം, പോഷകാഹാരം, ഗണിതം, ശുചിത്വം എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗും ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന 60 മാർക്കിന്റെ സ്‌കിൽ ടെസ്റ്റിലൂടെയാവും അന്തിമ തെരഞ്ഞെടുപ്പ്.

Share Email
Top