ഐ.എസ്.ആർ.ഒയിൽ ജോലി നേടാം; മഹേന്ദ്രഗിരി ഐ.പി.ആർ.സിയിൽ 22 ഒഴിവുകൾ

എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്

ഐ.എസ്.ആർ.ഒയിൽ ജോലി നേടാം; മഹേന്ദ്രഗിരി ഐ.പി.ആർ.സിയിൽ 22 ഒഴിവുകൾ
ഐ.എസ്.ആർ.ഒയിൽ ജോലി നേടാം; മഹേന്ദ്രഗിരി ഐ.പി.ആർ.സിയിൽ 22 ഒഴിവുകൾ

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരി ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 22 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തസ്തികകളിലാണ് അവസരം. പത്താം ക്ലാസ്, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെയാണ് അപേക്ഷാ തിയതി.

എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ തസ്തികകളിൽ എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും ഉണ്ടാകും. ഫയർമാൻ എ തസ്തികയിൽ എഴുത്തുപരീക്ഷയ്ക്ക് പുറമെ ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റും മെഡിക്കൽ പരിശോധനയുമുണ്ട്. അന്തിമ സെലക്ഷൻ എഴുത്തുപരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും.

Share Email
Top