ജെ.എൻ.യു വിൻ കരുത്ത് ബംഗാളിൽ

ജെ.എൻ.യു വിൻ കരുത്ത് ബംഗാളിൽ

ശ്ചിമ ബംഗാളില്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന സി.പി.എം യുവത്വത്തെയാണ് ഇപ്പോള്‍ പ്രധാനമായും കൂട്ടുപിടിക്കുന്നത്. മമത എന്ന പെണ്‍ പുലിയെ മുന്‍ നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്സ് 35 വര്‍ഷത്തെ ഇടതുപക്ഷ ഭരണമാണ് അവസാനിപ്പിച്ചതെങ്കില്‍, അതേ മമതയെ ‘പെണ്‍ സിംഹങ്ങളെ’ മുന്‍ നിര്‍ത്തി താഴെ ഇറക്കാനാണ് സി.പി.എം പദ്ധതി. മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍ പേഴ്‌സണായ ഐഷി ഘോഷിനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മിനാക്ഷി മുഖര്‍ജിക്കും പുറമെ ദീപ്ക്ഷിത ദര്‍ എന്ന ജെ.എന്‍.യുവിലെ തീപ്പൊരി പ്രാസംഗികയെയും ഇപ്പോള്‍ സി.പി.എം രംഗത്തിറക്കിയിരിക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു ദീപ്ക്ഷിത പ്രധാനമായും മമത സര്‍ക്കാറിനെതിരെയാണ് ആഞ്ഞടിക്കുന്നത്. (വീഡിയോ കാണുക)

Top