പുതിയ പ്രീപെയ്‌ഡ് 5ജി പ്ലാൻ അവതരിപ്പിച്ച് ജിയോ

എത്രകാലം ഈ റീച്ചാർജ് പ്ലാൻ ലഭ്യമാകും എന്ന് നിലവിൽ വ്യക്തമല്ല

പുതിയ പ്രീപെയ്‌ഡ് 5ജി പ്ലാൻ അവതരിപ്പിച്ച് ജിയോ
പുതിയ പ്രീപെയ്‌ഡ് 5ജി പ്ലാൻ അവതരിപ്പിച്ച് ജിയോ

മുംബൈ: ഉപയോക്താക്കൾക്കായി വീണ്ടും പുതിയ പ്ലാൻ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. നിലവിലെ പ്ലാനുകളിൽ 5ജി ഉപയോഗിക്കാൻ യോഗ്യതയില്ലാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

601 രൂപയ്ക്ക് വർഷം മുഴുവൻ അൺലിമിറ്റഡ് 5ജി നൽകുന്ന അപ്‌ഗ്രേഡ് വൗച്ചറാണിത്. മൈജിയോ ആപ്പിലോ ജിയോ വെബ്‌സൈറ്റിലോ പ്രവേശിച്ചാണ് 601 രൂപയ്ക്ക് റീച്ചാർജ് ചെയ്യേണ്ടത്. എത്രകാലം ഈ റീച്ചാർജ് പ്ലാൻ ലഭ്യമാകും എന്ന് നിലവിൽ വ്യക്തമല്ല.

ഈ പ്ലാനിൽ പ്രത്യേകം അറിയേണ്ട ഒരു കാര്യമുണ്ട്. ഇതൊരു 5ജി അപ്‌ഗ്രേഡ‍് വൗച്ചറാണ്. അർഹരായ ജിയോ യൂസർമാർക്ക് മാത്രമേ ഈ പ്ലാൻ ലഭിക്കൂള്ളൂ. പ്രധാനമായും 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള അപ്‌ഗ്രേഡ് വൗച്ചറാണിത്.

Share Email
Top