റമദാൻ പ്രമാണിച്ച് ജിദ്ദയിലെ സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു

ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് ​ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി മേയർ നടപ്പാക്കുന്ന പൊതു​ഗതാ​ഗത ശ്യംഖലയുടെ ഭാ​ഗമായാണ് വാട്ടർ ടാക്സി സംവിധാനം കൊണ്ടുവന്നത്

റമദാൻ പ്രമാണിച്ച് ജിദ്ദയിലെ സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു
റമദാൻ പ്രമാണിച്ച് ജിദ്ദയിലെ സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു

ജിദ്ദ: റമദാൻ പ്രമാണിച്ച് സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. 25 റിയാലായാണ് ഇപ്പോൾ ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നത്. ഏപ്രിൽ 3 വരെ ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ടിനെയും ബന്ധിപ്പിക്കുന്ന സീ ടാക്സി റൂട്ടിൽ യാത്ര ചെയ്യാവുന്നതാണ്.

ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് ​ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി മേയർ നടപ്പാക്കുന്ന പൊതു​ഗതാ​ഗത ശ്യംഖലയുടെ ഭാ​ഗമായാണ് വാട്ടർ ടാക്സി സംവിധാനം കൊണ്ടുവന്നത്. താമസക്കാർക്കും സന്ദർശകർക്കും ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് പദ്ധതി അവതരിപ്പിച്ചത്. പ്രതിദിനം 29,000ലധികം പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.

Also Read: ഗതാഗത നി​യ​മ​ലം​ഘന​ങ്ങളിൽ മുന്നിൽ അബുദാബി

അതേസമയം റമദാൻ മാസത്തിന് മുൻപ് 25 മുതൽ 50 റിയാൽ വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമായിരുന്നു. ജിദ്ദയിൽ മാർച്ച് ആറിനാണ് അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടർ ടാക്സി സംവിധാനത്തിന്റെ പരീക്ഷണ ഓട്ടം നടന്നത്. ആദ്യ ഘട്ടത്തിൽ ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ട്, ഒബുർ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടർ ടാക്സി പ്രവർത്തിക്കുന്നത്.

Share Email
Top