ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം ആരംഭിച്ചു. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും പ്രശസ്ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. നിർമ്മാതാവ് ജോബി ജോർജ്, സംവിധായകൻ രതീഷ് വേഗ, താരം ജയസൂര്യ എന്നിവരടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.
ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ ചിത്രം വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ഉൾക്കൊള്ളുന്ന ഒന്നായിരിക്കും. മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ലക്ഷ്യമിട്ടാണ് ഈ വമ്പൻ പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നത്. റിതിക സിംഗ്, അമൈറ ദസ്തൂർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസൂറി, ലഡാക്ക് തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. സുനിമോൾ ജോബി സഹനിർമ്മാതാവാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ എന്നിവർ നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉല്ലാസ് കൃഷ്ണയും സൗണ്ട് മിക്‌സിംഗിൽ എം.ആർ. രാജാകൃഷ്ണനും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയയും, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനുമാണ് കൈകാര്യം ചെയ്യുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്, വാഴൂർ ജോസ്.






