ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു! ഹീറോയെ പ്രഖ്യാപിച്ചു

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷനാണ്

ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു! ഹീറോയെ പ്രഖ്യാപിച്ചു
ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു! ഹീറോയെ പ്രഖ്യാപിച്ചു

ടന്‍ ദളപതി വിജയുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു. ജെയ്സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷനാണ്. ഒരു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.

Also Read: നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; പോസ്റ്റുമായി താരം

തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസ് എല്ലായ്‌പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസണ്‍ കഥ അവതരിപ്പിച്ചപ്പോള്‍ അതില്‍ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷന്‍സിലെ ജികെഎം തമിഴ് കുമരന്‍ പറഞ്ഞു. പാന്‍-ഇന്ത്യന്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജെയ്സണ്‍ പറഞ്ഞതെന്നും ‘നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാര്‍ക്കറ്റുകളില്‍ സന്ദീപ് കിഷന്‍ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകര്‍ഷിക്കുമെന്ന് തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top