ഭൂകമ്പത്തില്‍ വിറച്ച് ജപ്പാന്‍; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത

പല പ്രദേശങ്ങളിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഭൂകമ്പത്തില്‍ വിറച്ച് ജപ്പാന്‍; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത
ഭൂകമ്പത്തില്‍ വിറച്ച് ജപ്പാന്‍; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം. ക്യൂഷു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

Also Read: അഭയാർഥികൾ കഴിയുന്ന സ്‌കൂളിൽ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേൽ

ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share Email
Top