ക്രിസ്മസ് രണ്ടാം വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്ന ജപ്പാൻ

സൗന്ദര്യത്തിന് വളരെയധികം വിലകൽപ്പിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. പലപ്പോഴും സമൃദ്ധമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം, ഒരു റൊമാന്റിക് മൂഡും കൂടി അവർ ഇതിലൂടെ കാണുന്നു

ക്രിസ്മസ് രണ്ടാം വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്ന ജപ്പാൻ
ക്രിസ്മസ് രണ്ടാം വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്ന ജപ്പാൻ

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തിന്റെ ലഹരിയിലും സന്തോഷത്തിലുമാണ്. വിവിധ പള്ളികളിൽ പ്രാർത്ഥന, കുർബാന, സാംസ്‌കാരിക പരിപാടികൾ എന്നിവയോടെ യേശുവിന്റെ ജനനത്തെ സ്മരിച്ചു. പലയിടത്തും ക്രിസ്മസ് ഘോഷയാത്രകളും പ്രാർത്ഥനകളും കരോൾ ഗാനങ്ങളും നടന്നു. ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മപുതുക്കലിന്റെ ഭാഗമായി നടന്ന സന്തോഷകരമായ ആഘോഷങ്ങളിൽ വിവിധ സമൂഹങ്ങളെ തമ്മിൽ ഒന്നിപ്പിച്ചു. എന്നാൽ ജപ്പാനിൽ ക്രിസ്മസ് ആഘോഷിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. പ്രത്യേകിച്ച് ദമ്പതികൾ. പരമ്പരാഗത ക്രിസ്ത്യൻ ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജപ്പാനിലെ ഉത്സവകാലം ഒരു റൊമാന്റിക് അവസരമായാണ് കാണുന്നത്.

അവധിക്കാലം തണുത്തുറഞ്ഞ ശൈത്യകാല കാലാവസ്ഥയുമായി ഒത്തുപോകുന്നതിനാൽ പലപ്പോഴും ജോലിയുടെ തിരക്കിൽ നിന്നൊഴിഞ്ഞ് ദമ്പതികൾക്ക് വിശ്രമിക്കാനും പരസ്പരം സഹവസിക്കാനും ആസ്വദിക്കാനും ക്രിസ്മസ് തികഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. റെസ്റ്റോറന്റുകളും ഷോപ്പിംഗ് സെന്ററുകളും ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും ദമ്പതികൾക്ക് പ്രത്യേക ഡിന്നർ സെറ്റുകളും ചോക്ലേറ്റുകൾ മുതൽ ആഭരണങ്ങൾ വരെയുള്ള ഡിസ്‌കൗണ്ട് സമ്മാനങ്ങളും നൽകുകയും ചെയ്യുന്നു.

Also Read: ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു; സിറിയ സംഘര്‍ഷഭരിതം

ജപ്പാനിലെ ദമ്പതികളെ സംബന്ധിച്ച് അത് അവരുടെ ഉല്ലാസകാലമാണ്. തങ്ങൾക്ക് മാത്രമായി ആഘോഷിക്കാൻ അവർ റെസ്റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും സന്ദർശിക്കുന്നു. ഇത് രാജ്യത്തുടനീളം ഉത്സവ പ്രതീതി നൽകുന്നു. മിക്കവർക്കും ഇത് മതപരമല്ല. ശീതകാലം വാഗ്ദാനം ചെയ്യുന്ന ഒരു നല്ല കാലമാണ്. ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള മികച്ച അവസരമാണ്.

രാത്രിയിലെ വർണ്ണാഭമായ ലൈറ്റുകളും തണുപ്പും ഒപ്പം നേർത്ത സംഗീതവും കൂടിയാകുമ്പോൾ പ്രണയത്തിന് അനുയോജ്യമായി ഒരു അവസരമായി ജപ്പാനിലെ കമിതാക്കളും കരുതുന്നു. 124 ദശലക്ഷമുള്ള ജപ്പാനിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന മതം ഷിന്റോയിസമാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ക്രിസ്ത്യാനികളാണ്. എന്നിട്ടും, രാജ്യം ക്രിസ്മസ് ആഘോഷിക്കുന്നു. ‘മിക്ക ജാപ്പനീസ് പൗരന്മാരും ക്രിസ്മസിനെ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചടങ്ങായി കാണുന്നില്ല. തങ്ങളുടെ പങ്കാളികളുമായി ഉല്ലസിക്കാനുള്ള ഒരു അവസരമായാണ് അവർ ഇതിനെ തെരഞ്ഞെടുക്കുന്നത്.

ശോഭയുള്ള ലൈറ്റുകൾ, സാന്താക്ലോസ് പാവകൾ, ക്രിസ്മസ് മാർക്കറ്റുകൾ, വർണ്ണാഭമായ പൊതിഞ്ഞ സമ്മാനങ്ങൾ, ക്രിസ്മസ് കേക്കുകൾ, നക്ഷത്രങ്ങൾ അങ്ങനെ സന്തോഷമുള്ള ഒരു മൂഡാണ് ദമ്പതികൾക്കും കാമുകീകാമുകൻമാർക്കും പ്രദാനം ചെയ്യുന്നത്. സൗന്ദര്യത്തിന് വളരെയധികം വിലകൽപ്പിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. പലപ്പോഴും സമൃദ്ധമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം, ഒരു റൊമാന്റിക് മൂഡും കൂടി അവർ ഇതിലൂടെ കാണുന്നു. അതിനാൽ തന്നെ ക്രിസ്മസ് ആഘോഷവേളയെ അവർ തങ്ങളുടെ രണ്ടാം വാലന്റൈൻസ് ഡേ ആയാണ് കാണുന്നതും.

Share Email
Top