‘ജനനായകൻ’ വിവാദം; മദ്രാസ് ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി മാറ്റി വെച്ചു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന കേസ് പരിഗണിച്ചത്

‘ജനനായകൻ’ വിവാദം; മദ്രാസ് ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി മാറ്റി വെച്ചു
‘ജനനായകൻ’ വിവാദം; മദ്രാസ് ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി മാറ്റി വെച്ചു

വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന കേസ് പരിഗണിച്ചത്.

സെൻസർ ബോർഡും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസും തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ തങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) കോടതിയെ അറിയിച്ചു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട ചെയർപേഴ്‌സന്റെ ഉത്തരവ് നിർമ്മാതാക്കൾ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.

Also Read: വിവാഹം ഒന്നിന്റെയും അവസാനമല്ല! കരുത്തോടെ പറന്നുയരാൻ പെൺകുട്ടികളോട് മഞ്ജു വാര്യ

എന്നാൽ, റിവൈസിങ് കമ്മിറ്റിക്ക് വിട്ടെന്ന അറിയിപ്പ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ചെയർപേഴ്‌സന്റെ കൃത്യമായ ഉത്തരവ് ഇതുവരെ കൈമാറിയിട്ടില്ലെന്നും നിർമ്മാതാക്കൾ വാദിച്ചു. ലഭിക്കാത്ത ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യുമെന്നും അവർ കോടതിയിൽ ചോദിച്ചു. എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സർട്ടിഫിക്കറ്റ് നൽകുന്നതിനെ അനുകൂലിച്ചപ്പോൾ ഒരാളുടെ തീരുമാനം മാത്രം എങ്ങനെ നടപ്പാക്കുമെന്നും കെ.വി.എൻ പ്രൊഡക്ഷൻസിന്റെ അഭിഭാഷകൻ കോടതിയിൽ വാദമുയർത്തി.

Share Email
Top