ജാനകിയമ്മ ഇനി ഓർമ്മ..! സംഗീതലോകത്തെ നിശബ്ദമാക്കി വിയോഗം

കാലത്തിന് മായ്ക്കാനാവാത്ത മുദ്രകൾ പതിപ്പിച്ചാണ് ഈ വാനമ്പാടി വിടവാങ്ങുന്നത്. ആദരാഞ്ജലികൾ അർപ്പിക്കുന്നു

ജാനകിയമ്മ ഇനി ഓർമ്മ..! സംഗീതലോകത്തെ നിശബ്ദമാക്കി വിയോഗം
ജാനകിയമ്മ ഇനി ഓർമ്മ..! സംഗീതലോകത്തെ നിശബ്ദമാക്കി വിയോഗം

ക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ വാനമ്പാടി, മലയാളികളുടെ പ്രിയപ്പെട്ട ‘ജാനകിയമ്മ’ വിടവാങ്ങി. 88-ാം വയസ്സിൽ മൈസൂരുവിലായിരുന്നു വിഖ്യാത ഗായിക എസ്. ജാനകിയുടെ അന്ത്യം. പതിറ്റാണ്ടുകളോളം സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ കുളിർമഴയായി പെയ്ത ആ ശബ്ദമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ ഏകദേശം 48,000-ത്തോളം ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി പതിനേഴു ഭാഷകളിലായി അവർ പാടിപ്പൊലിപ്പിച്ച ഗാനങ്ങൾ എണ്ണിയാൽ തീരാത്തതാണ്. കന്നഡയിലും മലയാളത്തിലുമാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ അവർ പാടിയിട്ടുള്ളത്. കേവലം ഇന്ത്യൻ ഭാഷകളിൽ മാത്രം ഒതുങ്ങാതെ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ വിദേശ ഭാഷകളിലും തന്റെ ശബ്ദമാധുര്യം വിതറാൻ അവർക്ക് സാധിച്ചു.

ALSO READ; ‘ഇറാനെ ലക്ഷ്യം വെച്ച് ട്രംപിന്റെ 1,000 മിസൈലുകൾ സജ്ജം’..! കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

ഏകാന്തഗീതങ്ങളും യുഗ്മഗാനങ്ങളും കോറസുകളുമെല്ലാം ജാനകിയമ്മയുടെ ശബ്ദത്തിൽ ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. സിനിമയിൽ കഥാപാത്രത്തിന് ആഴം നൽകുന്ന ഭാവുകത്വത്തോടെ ഗാനങ്ങൾ ആലപിക്കുന്നതിൽ അവർ കാണിച്ചിരുന്ന വൈദഗ്ധ്യം മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണ്. തലമുറകൾ മാറിയിട്ടും ജാനകിയമ്മയുടെ പാട്ടുകൾക്ക് ഇന്നും ഒരു പ്രത്യേക ഉന്മേഷവും മാധുര്യവുമുണ്ട്.

സംഗീത പ്രേമികൾക്ക് ഒരു തീരാനഷ്ടമാണ് ഈ വിയോഗം. ഓരോ മലയാളിയുടെയും ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായിരുന്ന ആ ശബ്ദം ഇനിയില്ല എന്നത് ഉൾക്കൊള്ളാൻ പലർക്കും ഇനിയും സാധിച്ചിട്ടില്ല. കാലത്തിന് മായ്ക്കാനാവാത്ത മുദ്രകൾ പതിപ്പിച്ചാണ് ഈ വാനമ്പാടി വിടവാങ്ങുന്നത്. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share Email
Top