ജയിലർ ഇനി ജപ്പാനിലെ ‘ടൈഗർ കാ ഹുക്കും’

ഇന്ത്യയിൽ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രം ഫെബ്രുവരി 21 നാണ് ജപ്പാനിൽ റിലീസ് ചെയ്യുന്നത്

ജയിലർ ഇനി ജപ്പാനിലെ ‘ടൈഗർ കാ ഹുക്കും’
ജയിലർ ഇനി ജപ്പാനിലെ ‘ടൈഗർ കാ ഹുക്കും’

തെന്നിന്ത്യയിൽ മികച്ച വിജയം നേടിയ രജനീകാന്തിന്റെ ‘ജയിലർ’ ജപ്പാനിൽ റിലീസിനൊരുങ്ങുന്നു. ഇന്ത്യയിൽ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രം ഫെബ്രുവരി 21 നാണ് ജപ്പാനിൽ റിലീസ് ചെയ്യുന്നത്. 250 കോടി ബജറ്റിൽ നെൽസൺ സംവിധാനം ചെയ്ത ചിത്രം കോളിവുഡിൽ ബോക്സ് ഓഫീസ് വിജയമായിരുന്നു.

കൂടുതൽ സ്‌ക്രീനുകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷ. കോളിവുഡ് ചിത്രങ്ങളിൽ ജയിലർ 1ന് മികച്ച ഓപ്പണിങ് ആണ് ലഭിച്ചിരുന്നത്. ഇതിനോടകം ആഗോളതലത്തിൽ 600 കോടിയാണ് ജയിലർ നേടിയിരിക്കുന്നത്. 185 കോടിയാണ് ഓവർസീസ് കളക്ഷൻ.

Also Read: പരം സുന്ദരി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പടയപ്പക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുനന്ത് .

അതേസമയം ജയിലറിന്റെ രണ്ടാം ഭാഗം വരുന്ന ആവേശത്തിലാണ് ആരാധകർ. ഇതിനോടകം ചിത്രത്തിന്റെ അനൗൺസ്മന്റെ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംവിധായകൻ നെൽസൺ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്.

Share Email
Top