കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകുമാനോവിച് ക്ലബ് വിട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്. 2025 വരെയാണ് ഇവാന് ക്ലബുമായി കരാറുണ്ടായിരുന്നത്. തുടരെ മൂന്ന് തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ആദ്യ സീസണില്‍ ക്ലബിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടരെ മൂന്ന് തവണ പ്ലേ ഓഫിലെത്തുന്നത്.
2021ല്‍ ബ്ലാസ്റ്റേഴിലെത്തിയ ബ്ലാസ്റ്റേഴ്സ് പരസ്പര ധാരണയോടെയാണ് ക്ലബ് വിടുന്നത്. അക്കൊല്ലം ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ ക്ലബ് സ്വന്തമാക്കിയതോടെ ഇവാനുമായുള്ള കരാര്‍ നീട്ടുകയായിരുന്നു. ആരാധകരോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവാന് ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന നിലയിലാണ് പടിയിറങ്ങുന്നത്.
Three incredible years filled with passion, dedication, and unforgettable moments! 🙌#KBFC #KeralaBlasters pic.twitter.com/kNuTeLjvxn
— Kerala Blasters FC (@KeralaBlasters) April 26, 2024