സിനിമാതാരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ‘കൈ കൊടുക്കല്‍’ സംബന്ധിച്ച ട്രോളുകളുടെ സീസനാണല്ലോ. ടൊവിനോ തോമസും ബേസില്‍ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കല്‍ ക്ലബ്ബിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഈ ക്ലബ്ബിലേക്കിപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
കലോത്സവ സമാപന വേദിയില്‍ വെച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടന്‍ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയുടെ ഇടപെടലിലൂടെ എല്ലാം സോള്‍വ് ആകുകയും ചെയ്തു. ഈ വീഡിയോ മന്ത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‘ഞാനും പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ഇപ്പോഴിതാ ഇതിന് സാക്ഷാന്‍ ബേസില്‍ ജോസഫ് തന്നെ കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.
Also Read: തുടക്കം ഗംഭീരമാക്കി രേഖാചിത്രം; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!
മന്ത്രിയുടെ പോസ്റ്റിന് താഴെ, ‘വെല്‍ക്കം സര്‍ ! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’ എന്നാണ് ബേസില്‍ ജോസഫ് കുറിച്ചത്. പിന്നാലെ എല്ലാത്തിനും സാക്ഷിയായ ടൊവിനോ തോമസും കമന്റുമായി എത്തി. ‘പക്ഷെ തക്ക സമയത്ത് ഞാന്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’, എന്നാണ് ടൊവിനോ കുറിച്ചത്. ഈ കമന്റിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിട്ടുണ്ട്.