സിനിമാപ്രേമികൾക്ക് ആഘോഷക്കാലം; ജൂൺ മാസം തിയേറ്ററുകളിലെത്തുന്ന വമ്പൻ ചിത്രങ്ങളുടെ റിലീസ് വിവരങ്ങൾ ഇതാ!

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകൾ, പകയുടെയും പ്രതികാരത്തിന്റെയും ആക്ഷൻ ചിത്രങ്ങൾ, ചലച്ചിത്ര സ്വപ്നങ്ങളുടെ കഥ പറയുന്ന സിനിമകൾ, ഹൊറർ കോമഡികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഈ മാസം വെള്ളിത്തിരയിൽ നിറയുക

സിനിമാപ്രേമികൾക്ക് ആഘോഷക്കാലം; ജൂൺ മാസം തിയേറ്ററുകളിലെത്തുന്ന വമ്പൻ ചിത്രങ്ങളുടെ റിലീസ് വിവരങ്ങൾ ഇതാ!
സിനിമാപ്രേമികൾക്ക് ആഘോഷക്കാലം; ജൂൺ മാസം തിയേറ്ററുകളിലെത്തുന്ന വമ്പൻ ചിത്രങ്ങളുടെ റിലീസ് വിവരങ്ങൾ ഇതാ!

സിനിമാ ആസ്വാദകർക്ക് ആവേശം പകരാൻ ജൂൺ മാസത്തിൽ ഒട്ടനവധി ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകൾ, പകയുടെയും പ്രതികാരത്തിന്റെയും ആക്ഷൻ ചിത്രങ്ങൾ, ചലച്ചിത്ര സ്വപ്നങ്ങളുടെ കഥ പറയുന്ന സിനിമകൾ, ഹൊറർ കോമഡികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഈ മാസം വെള്ളിത്തിരയിൽ നിറയുക.

ജൂൺ 4ന് രാംചരൺ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ‘പെദ്ധി’ തിയേറ്ററുകളിലേക്ക് എത്തും. ജൂൺ 5ന് നസ്‌ലിൻ നായകനായി എത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം ‘മോളിവുഡ് ടൈംസ്’, മലയാളികളുടെ പ്രിയ ജോഡികളായ ജയറാമും ഉർവശിയും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ജൂൺ 5നും എത്തും. ഹൊറർ കോമഡി ഇഷ്ടപ്പെടുന്നവർക്കായുള്ള ഇംഗ്ലീഷ് ചിത്രം ‘സ്‌കെയറി’ മൂവി ജൂൺ 5നും, ജൂൺ 25 ആര്യ, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ‘അനന്തൻ കാടും’ പ്രദർശനത്തിനെത്തും. ‘വരവ്’ എന്ന ഷാജി കൈലാസ്- ജോജു ജോർജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്.

Also Read: അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹം, നായകനായി മമ്മൂട്ടി മാത്രം; മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

പ്രേക്ഷക-നിരൂപക ശ്രദ്ധനേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ രചനയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാളം-തമിഴ് ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻ കാട്’. തമിഴ് താരം ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്. വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ‘കാന്താര’യിലൂടെ ദക്ഷിണേന്ത്യയിൽ തരംഗമായി മാറിയ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനിൽ, അപ്പാനി ശരത്, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share Email
Top