മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇറ്റലിയിൽ നന്ന ജി 7 ഉച്ചകോടിക്കിടെ എടുത്ത വിഡിയോ സെൽഫിയാണ് മെലോനി അവരുടെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്. സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.‘ഹലോ ഫ്രം ടീം മെലോഡി’ എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്.

മെലോനിക്കു പുറകിൽനിന്ന് മോദി ഇത് കേട്ട് ചിരിക്കുന്നതും കൈ വീശുന്നതും വിഡിയോയിൽ കാണാനാകും. ഇറ്റലിയിലെ അപുലിയയിൽ നടന്ന ഉച്ചകോടിക്കിടെയാണ് മെലോനി വിഡിയോ ഫോണിൽ പകർത്തിയത്. ‘ഹായ് ഫ്രണ്ട്സ്, ഫ്രം മെലോഡി’ എന്ന കുറിപ്പോടെയാണ് വിഡിയോ അവർ പങ്കുവെച്ചത്.

കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. ‘COP28ലെ നല്ല സുഹൃത്തുക്കൾ, മെലോഡി’ എന്ന അടിക്കുറിപ്പോടെയാണ് അന്ന് ചിത്രം പോസ്റ്റ് ചെയ്തത്. വിഡിയോ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Top