ഇറ്റാലിയന്‍ ബൈക്ക് അപ്രീലിയ ട്യൂണോ 457 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍

3.95 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ആണ് ഈ ബൈക്ക് എത്തുന്നത്.

ഇറ്റാലിയന്‍ ബൈക്ക് അപ്രീലിയ ട്യൂണോ 457 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍
ഇറ്റാലിയന്‍ ബൈക്ക് അപ്രീലിയ ട്യൂണോ 457 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍

റ്റാലിയന്‍ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ ഫുള്ളി ഫെയേര്‍ഡ് ട്യൂണോ 457 ഇന്ത്യയില്‍ പുറത്തിറക്കി. 3.95 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ആണ് ഈ ബൈക്ക് എത്തുന്നത്. പുതിയ മോഡലിനുള്ള ഓര്‍ഡര്‍ ബുക്കിംഗുകള്‍ കമ്പനി ഇപ്പോള്‍ തുറന്നു. ഡെലിവറികളും ടെസ്റ്റ് റൈഡുകളും 2025 മാര്‍ച്ചില്‍ ആരംഭിക്കും. അപ്രീലിയ RS457 ന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ട്യൂണോ 457 നിർമ്മിച്ചിരിക്കുന്നത്. അതിന്റെ വലിയ മോഡലായ RSV4 ന് സമാനമായ ഒരു ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം ആണിത്. ട്യൂണോ V4 ന്റെ ഒരു സ്കെയിൽ-ഡൗൺ പതിപ്പ് പോലെ തോന്നിപ്പിക്കും.

ഇത് ഒരു സ്ട്രീറ്റ്-നേക്കഡ് ബൈക്കായിരിക്കും, ഇത് സ്പോർട്സ് ബൈക്കായ RS 457 ൽ നിന്ന് വ്യത്യസ്തമായിരിക്കും. ബഗ്-ഫേസ് ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ – വളരെ ഷാർപ്പായിട്ടുള്ളതും ആകർഷകവുമായ രൂപം നൽകുന്നു. ഒപ്പം വേറിട്ട ഫ്യുവൽ ടാങ്ക് ഡിസൈനും സ്ലീക്ക് ടെയിൽ സെക്ഷനും സ്റ്റൈലിഷ് ഫിനിഷുമൊക്കെ ഇതിന്‍റെ ചില പ്രധാന ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഈ ബൈക്കിന് സിംഗിൾ-പീസ് ഹാൻഡിൽബാർ ഉണ്ട്, ഇത് RS 457 ന്റെ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറിനേക്കാൾ സുഖകരമായ റൈഡിംഗ് നൽകുന്നു. ഇവ കൂടാതെ നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് അപ്രീലിയ ട്യൂണോ 457.

Also Read:കാവസാക്കി വേർസിസ് 1100 ന്റെ പുതിയ മോഡലെത്തി !

ഇതിന് പൂർണ്ണമായും എൽഇഡി ലൈറ്റിംഗ്, സ്റ്റൈലിഷ്, പ്രീമിയം ലുക്ക് എന്നിവയുണ്ട്. ട്രാക്ഷൻ കൺട്രോൾ, മികച്ച ഗ്രിപ്പ്, ഹാൻഡ്‌ലിംഗ് എന്നിവയുമുണ്ട്. ഒന്നിലധികം റൈഡ് മോഡുകളും ഇതിനുണ്ട്. ഇതിന് സ്വിച്ചബിൾ ABS, TFT ഡിസ്പ്ലേ ലഭിക്കുന്നു. ഇതിന് 457 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ഉണ്ട്, ഇത് 46.9 bhp പവറും 43.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. സസ്‌പെൻഷൻ, ബ്രേക്കിംഗ് സിസ്റ്റം എന്നിവയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് USD ഫോർക്കും മോണോഷോക്ക് സസ്‌പെൻഷനും ലഭിക്കുന്നു. മികച്ച സ്റ്റോപ്പിംഗ് പവറിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നു.

Share Email
Top