‘ഇത് ഒരു ദിവസം ആരാധകരും കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകര്‍ക്കും’; സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി രോഹിത് ശര്‍മ

‘ഇത് ഒരു ദിവസം ആരാധകരും കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകര്‍ക്കും’; സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി രോഹിത് ശര്‍മ

കളിക്കാരുടെ ഗ്രൗണ്ടില്‍ വച്ചുള്ള സ്വകാര്യ സംഭാഷണങ്ങൾ പകർത്തുന്ന ചാനലുകാർക്കെതിരെ വിമർശനവുമായി രോഹിത് ശർമ രംഗത്ത്. ഗ്രൗണ്ടില്‍ വച്ച് തൻ്റെ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്തത സ്റ്റാര്‍ സ്പോര്‍ട്സിനെതിരെയാണ് രൂക്ഷവിമർശനവുമായി മുംബൈ ഇന്ത്യന്‍സ് താരം രംഗത്ത് വന്നത്.
രോഹിത് ധവാല്‍ കുല്‍ക്കര്‍ണിയടക്കമുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് സ്റ്റാര്‍ സ്പോര്‍ട്സ് ക്യാമറാ സംഘം രോഹിത്തിൻ്റെ വീഡിയോ പകര്‍ത്തിയത്. ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് കൈകള്‍ കൂപ്പി ക്യാമറക്കാരനോട് റെക്കോര്‍ഡ് ചെയ്യരുതെന്ന് രോഹിത് ആവശ്യപ്പെടുകയായിരുന്നു.

‘ആപ്പ് ഓഡിയോ ബാന്‍ഡ് കരോ യാര്‍ (ഓഡിയോ ഓഫ് ചെയ്യുക)… ഏക് ഓഡിയോ നെ മേരാ വാട്ട് ലഗാ ദിയാ ഹേ (ഒരു ഓഡിയോ ഇതിനകം തന്നെ എന്നെ തളര്‍ത്തിക്കഴിഞ്ഞു),’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

സംഭവത്തിന് ശേഷം ഐ.പി.എല്ലിൻ്റെ ഔദ്യോഗിക ടി.വി ബ്രോഡ്കാസ്റ്റിനെക്കുറിച്ച് രോഹിത് രംഗത്ത് വന്നിരുന്നു.
‘ഞങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും മത്സര ദിവസങ്ങളിലോ പരിശീലന സമയത്തോ ഞങ്ങള്‍ നടത്തുന്ന ഓരോ സംഭാഷണങ്ങളും ക്യാമറയില്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്നു, ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണിത്, ‘ അദ്ദേഹം പറഞ്ഞു.

‘എൻ്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ആവശ്യപ്പെട്ടിട്ടും, അത് പിന്നീട് എയറില്‍ പ്ലേ ചെയ്തു. ഇത് സ്വകാര്യതയുടെ ലംഘനമാണ്. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിനായി കാഴ്ചകളിലും ഇടപഴകലിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വീഡിയോകള്‍ ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകര്‍ക്കും,’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
കളിക്കാരുടെ സ്വകാര്യതയിലേക്കുള്ള ചാനലുകാരുടെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് മുന്‍പും താരങ്ങൾ വിമശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളിക്കിടെ കോച്ച് കളിക്കാരുമായി സംസാരിക്കുന്നതിൻ്റെ ഓഡിയോ അടക്കം ചാനലുകാർ പുറത്തു വിടാറുണ്ട്.

Top