കുവൈറ്റ് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ തണുപ്പും എന്നാൽ രാത്രി അതി കഠിനമായ തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും.
മിതമായതോ തണുപ്പുള്ളതോ ആയ കാലാവസ്ഥ ആയിരിക്കും വെള്ളിയാഴ്ച. പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രി തണുപ്പ് വർധിക്കാം. കുറഞ്ഞ താപനില ഏഴു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുകയും ചെയ്യും. അതോടൊപ്പം ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
Also Read: മസ്കറ്റ് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഇന്ന് സലാലയിൽ നടക്കും
ഞായറാഴ്ച രാത്രിയും പകലും തണുപ്പ് നിറഞ്ഞതാകും. പകൽ പരമാവധി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച രാത്രി കാറ്റ് വീശും. കുറഞ്ഞ താപനില എട്ടു മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.