CMDRF

6000 വർഷം മുമ്പത്തെ സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്; ജ്യോതിശാസ്ത്രജ്ഞർ

മതപരവും തത്വശാസ്ത്രപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഋഗ്വേദത്തിലുണ്ട്. അതോടൊപ്പം അക്കാലത്തെ ചരിത്രപരമായ ഒട്ടേറെ സംഭവങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്

6000 വർഷം മുമ്പത്തെ സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്; ജ്യോതിശാസ്ത്രജ്ഞർ
6000 വർഷം മുമ്പത്തെ സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്; ജ്യോതിശാസ്ത്രജ്ഞർ

പുരാതന ഇന്ത്യയിലെ വൈദിക സംസ്‌കൃത സൂക്തങ്ങളുടെ ശേഖരമായ ഋഗ്വേദത്തിൽ 6000 വർഷം മുമ്പ് നടന്ന സൂര്യഗ്രഹണത്തെ കുറിച്ച് പരാമര്‍ശിച്ചുണ്ടെന്ന് കണ്ടെത്തി. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍വേദങ്ങളില്‍ ആദ്യത്തേതാണ് ഋഗ്വേദം. ബിസി 2000-നും 1000-നും ഇടയിലാണ് വേദ കാലഘട്ടം നിലനിന്നിരുന്നത്. ഇതില്‍ ബിസി 1500 ലോ അതിന് ശേഷമോ ആണ് ഋഗ്വേദം രചിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മതപരവും തത്വശാസ്ത്രപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഋഗ്വേദത്തിലുണ്ട്. അതോടൊപ്പം അക്കാലത്തെ ചരിത്രപരമായ ഒട്ടേറെ സംഭവങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതില്‍ ഭൂരിഭാഗം സംഭവങ്ങളും വേദം എഴുതപ്പെടുന്ന കാലത്ത് സംഭവിച്ചവയാണ് എങ്കിലും മുന്‍കാലങ്ങളില്‍ സംഭവിച്ച ചില സംഭവങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read: സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക്

ജ്യോതിശാസ്ത്രജ്ഞരായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ മായങ്ക് വഹിയയും നാഷണല്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാനിലെ മിറ്റ്‌സുറു സോമയുമാണ് ഋഗ്വേദത്തില്‍ പ്രാചീന കാലത്ത് നടന്ന സൂര്യഗ്രഹണത്തിന്റെ പരാമര്‍ശങ്ങളുള്ളതായി കണ്ടെത്തിയത്. ഇവരുടെ പഠനം ആസ്‌ട്രോണമിക്കല്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ ഉടൻ വരുന്നു

ഋഗ്വേദത്തിലെ വിവിധ ഭാഗങ്ങളില്‍ മഹാവിഷുവത്തില്‍ (Vernal Equinox) ഉദിക്കുന്ന സൂര്യന്റെ സ്ഥാനം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു പരാമര്‍ശത്തില്‍ മഹാവിഷുവം ഓറിയണില്‍ നടന്നുവെന്ന് വിവരിക്കുമ്പോള്‍ മറ്റൊന്ന് അത് പ്ലീയാഡിസില്‍ (കാര്‍ത്തിക) സംഭവിച്ചതാണെന്ന് പറയുന്നു. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുമ്പോള്‍ ഈ സുപ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങളുടെ ആപേക്ഷിക സ്ഥാനവും മാറുന്നുണ്ട്. നിലവില്‍, വസന്തവിഷുദിനം മീനരാശിയിലാണ്. എന്നാല്‍ അത് 4500 ബിസിയില്‍ ഓറിയോണിലും ബിസി 2230 ല്‍ പ്ലീയാഡിലും ആയിരുന്നു. ഇതുവഴി സംഭവം നടന്ന സമയം കണ്ടെത്താന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സാധിക്കും.

Top