പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങളും പുറത്ത്

പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം

പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങളും പുറത്ത്
പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങളും പുറത്ത്

പാലക്കാട്: പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്.

പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ ഷാജി ജോസ് ജീവനക്കാരനായ സുനീഷിന്റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ മര്‍ദിച്ചു. തടയാനെത്തിയ മറ്റു പമ്പ് ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു.

Share Email
Top