ലാലേട്ടന്റെ ഡേറ്റ് ഓക്കെയായിരുന്നു! ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി

ചിത്രത്തിന്റെ തിരക്കഥയും അണിയറപ്രവർത്തകരുമെല്ലാം തയ്യാറാവുകയും രണ്ടുദിവസം ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു

ലാലേട്ടന്റെ ഡേറ്റ് ഓക്കെയായിരുന്നു! ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി
ലാലേട്ടന്റെ ഡേറ്റ് ഓക്കെയായിരുന്നു! ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി

ലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാൽ – മേജർ രവി കോമ്പോ വീണ്ടും ഒന്നിക്കുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. എന്നാൽ പ്രഖ്യാപനത്തിന് ശേഷം ചിത്രം നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മേജർ രവി. ചിത്രത്തിന്റെ തിരക്കഥയും അണിയറപ്രവർത്തകരുമെല്ലാം തയ്യാറാവുകയും രണ്ടുദിവസം ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ ഡേറ്റ് സെപ്റ്റംബറിലേക്ക് ഒക്കെയായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് നിർമാതാവിന് ലാലേട്ടന് അഡ്വാൻസ് തുക നൽകാൻ സാധിക്കാതെ പോയതാണ് പ്രോജക്റ്റ് നീണ്ടുപോകാൻ കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാശ്മീരിലേക്ക് പോകുന്ന സാധാരണക്കാരായ വിനോദസഞ്ചാരികൾ അവിടെവെച്ച് കൊല്ലപ്പെടുന്നതും തുടർന്നുണ്ടാകുന്ന വൈകാരിക നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയിലുള്ളത്. രണ്ടാം പകുതിയിൽ യുദ്ധവും വില്ലന്മാരെ വകവരുത്തുന്ന ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ദൗത്യവുമാണ് പ്രമേയം. ഈ ആക്ഷൻ-ഇമോഷണൽ ഡ്രാമയുടെ പ്രധാന ഭാഗത്താണ് മോഹൻലാൽ എത്തേണ്ടിയിരുന്നത്. മറ്റാരെങ്കിലും ചിത്രം ചെയ്യാൻ മുന്നോട്ടുവന്നാൽ നിലവിലെ നിർമാതാവിനെ മാറ്റാൻ തനിക്ക് മനസ്സ് വരാതിരുന്നതാണ് സിനിമ ഇത്രയും വൈകിച്ചതെന്നും മേജർ രവി വ്യക്തമാക്കി.

Also Read: ലുക്ക് ഉള്ള ആളെ തന്നെ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു; സ്വാസിക

വിശ്വാസത്തിന്റെ പുറത്ത് കൂടെ നിർത്തിയ നിർമാതാവിനോട് ഒടുവിൽ തനിക്ക് ഈ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പറയേണ്ടി വന്നതായി മേജർ രവി അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ ഈ സിനിമയുടെ ഭാവി എന്താകുമെന്ന് തനിക്ക് തന്നെ ഒരു ഉറപ്പുമില്ല. പല വമ്പൻ ഓഫറുകളും വന്നെങ്കിലും കൂടെ നിന്നവരോടുള്ള വിശ്വാസം കാരണമാണ് മറ്റ് നിർമാതാക്കൾക്ക് സിനിമ നൽകാതിരുന്നത്. ഈ സിനിമ ഇനി തിയേറ്ററുകളിൽ എത്തുമോ എന്ന് പറയാൻ കഴിയില്ലെന്നും സിനിമ പ്രവചനാതീതമായ ഒരു മേഖലയാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Share Email
Top