അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നു; റിഷഭ് പന്തിന്റെ തിരിച്ചുവരവില്‍ ഷാരൂഖ് ഖാന്‍

അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നു; റിഷഭ് പന്തിന്റെ തിരിച്ചുവരവില്‍ ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: ഗുരുതര വാഹനാപടകത്തില്‍ നിന്ന് ക്രിക്കറ്റ് ലോകത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് റിഷഭ് പന്ത്. അപകടത്തിന്റെ തരിമ്പ് സൂചനപോലും റിഷഭ് പന്തിന്റെ ശരീരത്തിലില്ല. ഇന്ത്യന്‍ യുവവിക്കറ്റ് കീപ്പര്‍ക്കുണ്ടായ അപകടത്തിന്റെ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നുവെന്നാണ് ഷാരൂഖിന്റെ വാക്കുകള്‍.

റിഷഭ് പന്ത് ഒരു കായിക താരം കൂടിയാണ്. അയാള്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ ഇരട്ടി വേദനയുണ്ടാകുന്നു. പന്തിന് താന്‍ എല്ലാ ആശംസകളും നേരുന്നു. അയാളെ കാണുമ്പോള്‍ ആ അപകടം തന്റെ ഓര്‍മ്മയിലേക്ക് വരും. അത് ഏറെ വേദനിപ്പിക്കുന്നതാണ്. പന്തിന് സുഖമെന്ന് താന്‍ വിശ്വസിക്കുന്നു. ഇത്ര മികച്ച ഒരു തിരിച്ചുവരവ് നടത്തിയ താരത്തെ ഓര്‍ത്ത് താന്‍ ഏറെ സന്തോഷവാനെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.

താന്‍ ആ വീഡിയോ കണ്ടിട്ടുണ്ട്. ആ അപകടത്തിന്റെ ഫലം എന്താകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുകണ്ടാല്‍ അത്രമേല്‍ ദുഃഖം നമ്മുക്കുണ്ടാകും. കാരണം റിഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ തനിക്ക് സ്വന്തം മക്കളെപോലെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഒരുപാട് യുവതാരങ്ങളുണ്ട്. അവര്‍ക്ക് പരിക്കേല്‍ക്കരുതെന്ന് താന്‍ ആ?ഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍ പറഞ്ഞു.

Top