‘ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്’: അജു വർഗീസ്

കഞ്ചാവ് പിടികൂടിയ കേസില്‍ സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ രംഗത്തെത്തിയിരുന്നു

‘ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്’: അജു വർഗീസ്
‘ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്’: അജു വർഗീസ്

ഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അജു വർഗീസ് രംഗത്ത്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണെന്നും ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും അജു വർഗീസ് പറഞ്ഞു.

ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരെ താരങ്ങൾ പിന്തുണച്ചതിനെ കുറിച്ച് തനിക്കറിയില്ല. ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറില്ലെന്നും അജു പ്രതികരിച്ചു.

Also Read: അഞ്ചാം ദിനം; ഞെട്ടിപ്പിക്കുന്ന കളക്ഷനുമായി ‘തുടരും’

കഞ്ചാവ് പിടികൂടിയ കേസില്‍ സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ രംഗത്തെത്തിയിരുന്നു. ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ഖാലിദ് റഹ്മാൻ്റെ സഹോദരനായ ഛായാഗ്രാഹകൻ ജിംഷി ഖാലിദിൻ്റെ പോസ്റ്റിന് കീഴിൽ നസ്‌ലൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ പിന്തുണ പങ്കിട്ടിരുന്നു.

Share Email
Top