അത് യുക്രെയ്‌നിന്റെ കഴിവുകേടുതന്നെ; കുറ്റപ്പെടുത്തി അമേരിക്ക

യൂറോപ്യന്‍ നാറ്റോ അംഗങ്ങളും അമേരിക്കയുടെ മൗനാനുവാദത്തോടെ, അമേരിക്കന്‍ നിര്‍മ്മിത ജെറ്റുകള്‍ യുക്രെയ്‌നിലേയ്ക്ക് നല്‍കിയിരുന്നു

അത് യുക്രെയ്‌നിന്റെ കഴിവുകേടുതന്നെ; കുറ്റപ്പെടുത്തി അമേരിക്ക
അത് യുക്രെയ്‌നിന്റെ കഴിവുകേടുതന്നെ; കുറ്റപ്പെടുത്തി അമേരിക്ക

എഫ്-16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന ആയുധ സംവിധാനങ്ങള്‍ യുക്രെയിനിന് നല്‍കാന്‍ അമേരിക്ക തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും, വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പൈലറ്റുമാര്‍ യുക്രേനിയന്‍ സൈന്യത്തിന് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ രംഗത്ത് എത്തി. അതേസമയം, 2024 റീഗന്‍ നാഷണല്‍ ഡിഫന്‍സ് ഫോറത്തില്‍ സംസാരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം യുക്രെയിനിലേയ്ക്ക് അയച്ച സൈനിക സഹായം ”വളരെ വൈകിപ്പോയി” എന്ന ആരോപണങ്ങള്‍ നിരസിച്ചു. നേരെമറിച്ച്, യുക്രെയിനിന് കഴിയുന്നത്ര ആയുധങ്ങള്‍ ലഭിച്ചതിന് അമേരിക്കയോട് നന്ദി പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ യുക്രെയ്‌നിലേക്ക് എഫ് -16 യുദ്ധ വിമാനങ്ങള്‍ അയക്കാന്‍ പ്രസിഡന്റ് ബൈഡന്‍ അംഗീകാരം നല്‍കിയെന്ന് ജേക്ക് സള്ളീവന്‍ പറയുന്നു. ഇപ്പോള്‍ 2024 ഡിസംബറിലും വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ യുക്രെനില്‍ വേണ്ടത്ര കഴിവുള്ള പൈലറ്റുമാരുടെ അഭാവമാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാണിക്കുന്നു.

Us Fighter Jets

Also Read: ‘ഡെത്ത് ഓഫ് ഡാർക്ക് ഇറ’ ഫർണിച്ചറും ആഭരണങ്ങളും കൈക്കലാക്കി വിമതസേന

അതേസമയം, യൂറോപ്യന്‍ നാറ്റോ അംഗങ്ങളും അമേരിക്കയുടെ മൗനാനുവാദത്തോടെ, അമേരിക്കന്‍ നിര്‍മ്മിത ജെറ്റുകള്‍ യുക്രെയ്‌നിലേയ്ക്ക് നല്‍കിയിരുന്നു. ഇങ്ങനെ നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ യുദ്ധ വിമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഏറ്റവും പുതിയ ബാച്ച് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ച രാജ്യത്ത് എത്തിയെന്ന് യുക്രെനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെനിയന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ യുക്രെനിയന്‍ നയങ്ങളെ ‘ഗെയിം ചേഞ്ചര്‍’ ആയി വിശേഷിപ്പിച്ചു. ഓഗസ്റ്റ് അവസാനത്തില്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ തന്നെ കുറഞ്ഞത് ഒരു F–16 യുദ്ധവിമാനം നഷ്ടമായെന്നും, ഇത് പൈലറ്റിന്റെ പിഴവാണെന്നും അന്ന് യുക്രെനിയന്‍ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ അമേരിക്ക, ഡെന്‍മാര്‍ക്ക്, റൊമാനിയ എന്നിവിടങ്ങളില്‍ നിന്ന് യുക്രെനിയന്‍ പൈലറ്റുമാര്‍ക്ക് F–16 പരിശീലനം ലഭിച്ചു. കൂടാതെ ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രെയ്ന്‍ തിരക്കുകൂട്ടിയതോടെ, ഇതിനെ ചോദ്യം ചെയ്ത് അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, യുക്രെയ്‌നിലെ ചില ഉദ്യോഗസ്ഥര്‍ യുദ്ധവിമാന പറത്തല്‍ പരിശീലന പരിപാടിയില്‍ കൂടുതല്‍ പൈലറ്റുമാരെ ഉൾപ്പെടുത്താത്തതിനു പിന്നില്‍ അമേരിക്കയുടെ കഴിവുകേടാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. അമേരിക്കയുടെ രാഷ്ട്രീയ നയതന്ത്രത്തിന്റെ ഭാഗമായാണ് യുക്രെനിയയിലെ പൈലറ്റുമാര്‍ക്ക് യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം നല്‍കാതിരിക്കുന്നതെന്ന് യുക്രെയ്ന്‍ പാര്‍ലമെന്റിലെ ആയുധ സംഭരണ കമ്മീഷന്‍ മേധാവി അലക്സാന്ദ്ര ഉസ്റ്റിനോവ ആരോപണവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു.

Jake Sullivan

Also Read: ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ

എന്നാല്‍, പാശ്ചാത്യ ആയുധങ്ങള്‍ക്കൊന്നും യുക്രെയ്ന്‍ പോരാട്ടത്തിന്റെ അന്തിമഫലം മാറ്റാന്‍ കഴിയില്ലെന്ന് റഷ്യ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും റഷ്യയ്ക്കെതിരെ ഒരു പ്രോക്സി യുദ്ധം ചെയ്യുകയാണെന്നും അതിനായി യുക്രെനിയക്കാരെ പീരങ്കിയായി ഉപയോഗിക്കുകയാണെന്നും റഷ്യ വ്യക്തമാക്കി.

Share Email
Top