ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം; മഴ ശക്തമാകും

വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം; മഴ ശക്തമാകും
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം; മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടർന്നാണ് മുന്നറിയിപ്പ്. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തിയായേക്കാം. ശക്തിയാർജിച്ചാൽ ഇത് ഇന്ത്യൻ തീരത്തേക്കെത്തും. ഇത് കേരളത്തിലും, തമിഴ്നാട്ടിലും മഴ ശക്തമാകാൻ ഇടയാക്കും.

Also Read: തീർത്ഥാടക പ്രവാഹം; അയ്യപ്പ ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമര്‍ദ്ദം ബുധനാഴ്ച തമിഴ്‌നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്.

തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെ എത്തുകയൊള്ളുവെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Share Email
Top