‘പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്, എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം’; ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്

രണ്ടാം ടെസ്റ്റിലും സമാനമായ പിച്ചാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ ശ്രമിക്കുമെന്നും ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് പറഞ്ഞു.

‘പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്, എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം’; ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്
‘പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്, എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം’; ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്

മുള്‍ട്ടാന്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിയതില്‍ പ്രതികരണവുമായി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്. ഇത് പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്. എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാമെന്ന് ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് പറഞ്ഞു. ഈ പിച്ചില്‍ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നുവെന്നത് സത്യമാണ്. രണ്ടാം ടെസ്റ്റിലും സമാനമായ പിച്ചാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ ശ്രമിക്കുമെന്നും ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് പറഞ്ഞു.

Also Read: ഒളിമ്പിക്സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സ്പിന്‍ കെണിയൊരുക്കിയതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദും പ്രതികരിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ചൊരു ടീമാകണമെങ്കില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാകണം. ഉദാഹരണമായി ഈ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ വളരെ കുറവായിരുന്നു. ഷാന്‍ മസൂദ് ചൂണ്ടിക്കാട്ടി.

Share Email
Top