CMDRF

വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന

തിരുവനന്തപുരം: വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതിയെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി ‘പങ്കജി’ല്‍ ഷിനിയ്ക്ക് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റത്. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവതി ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തിന് നേരേയാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖംമറച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു.

അക്രമിയായ യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പര്‍ ആര്യനാട് സ്വദേശിനിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുന്‍പ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനിയുടെ പ്രതികരണം.

Top