CMDRF

ഇടിയുടെ മാലപ്പടക്കമൊരുക്കി പെപ്പെ ചിത്രം ”കൊണ്ടൽ”

ആന്റണി വർഗീസ് എന്ന താരത്തിന്റെ വളർച്ചയ്ക്ക് കൊണ്ടൽ നിർണായകമാകും

ഇടിയുടെ മാലപ്പടക്കമൊരുക്കി പെപ്പെ ചിത്രം ”കൊണ്ടൽ”
ഇടിയുടെ മാലപ്പടക്കമൊരുക്കി പെപ്പെ ചിത്രം ”കൊണ്ടൽ”

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളീ പ്രേക്ഷകരുടെ മനം കവർന്നെടുത്ത പെപ്പെ എന്ന ആന്റണി വർഗീസിന്റെ ” കൊണ്ടൽ” ഓണത്തിന് തിയറ്റേറുകളിലെത്തും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് പെപ്പെ ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ഇതിലൂടെ ലോക്കൽ ആക്ഷൻ മാസ്സ് രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച പെപ്പെ ആർ ഡി എക്സ് , അജഗജാന്തരം ,ജെല്ലിക്കെട്ട് എന്നീ സിനിമകളിലൂടെയും മലയാളീ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ചെടുത്തു. പ്രേക്ഷകന്റെ മനസ്സിൽ ചിത്രം വരച്ചു വെച്ചതുപോലെയുള്ള പെപ്പെ പ്രകടനം വീണ്ടും തിയേറ്ററുകളിൽ എത്താൻ പോവുകയാണ്.

കഴിഞ്ഞ ഓണക്കാലത്തിൽ പുറത്തിറങ്ങിയ ആർ ഡി എക്സ് എന്ന ആക്ഷൻ ചിത്രം വലിയ ഓളമാണ് ആന്റണി വർഗീസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. ഈ വർഷമാകട്ടെ ആക്ഷന്റെ ഉത്സവവുമായാണ് കൊണ്ടൽ തിയേറ്ററുകളിൽ എത്തുന്നത്. പതിവ് പോലെ വ്യത്യസ്തവും ആവേശകരവുമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ ചിത്രവുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു

Read Also: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു

ആന്റണി വർഗീസ് എന്ന താരത്തിന്റെ വളർച്ചയ്ക്ക് കൊണ്ടൽ നിർണായകമാകും. ആർ ഡി എക്സ് പോലെ തന്നെ ആക്ഷനും ഇമോഷനും കോർത്തിണക്കിയ സിനിമയാണിത്. മാസ്സ് ചിത്രങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളീ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതാവും ഈ ചിത്രം. കടലിനെ പ്രധാനമാക്കിയാണ് ചിത്രത്തിൻറെ ചിത്രീകരണം.

അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ അനായാസകരമായി , ഗംഭീരമായാണ് ആന്റണി വർഗീസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസറിൽ നിന്നുതന്നെ വ്യക്തമാണ്. നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. കൊണ്ടലിന്റെ ആക്ഷൻ രംഗം ഒരുക്കുമ്പോൾ കൈ വിരലുകൾക്ക് പരിക്കേറ്റ ആന്റണി വർഗീസ് തുണിക്കെട്ടുകളുമായാണ് പ്രധാന ആക്ഷൻ രംഗം പെരും മഴയത്ത് ചിത്രീകരിച്ചത്. ആ നടന്റെ അർപ്പണ ബോധം ഇതിലൂടെ മനസ്സിലാക്കാം. വമ്പൻ പ്രതീക്ഷകളോടെ ഓണം റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

Top