500 റണ്‍സ് അടിച്ചിട്ടൊന്നും കാര്യമില്ല’, വീണ്ടും സഞ്ജുവിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

500 റണ്‍സ് അടിച്ചിട്ടൊന്നും കാര്യമില്ല’, വീണ്ടും സഞ്ജുവിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

പിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

മത്സരം ജയിക്കാനോ കിരീടം നേടാനോ കഴിഞ്ഞില്ലെങ്കില്‍ 500 ലേറെ റണ്‍സ് നേടിയിട്ട് എന്ത് കാര്യമാണുള്ളത്. രാജസ്ഥാന്‍ ടീമിലെ എല്ലാവരും ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലെ. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രശ്‌നം. അതാണ് പലപ്പോഴും അവനെ വീഴ്ത്തുന്നത്.

Top