ഗാസയെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രം; തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍

ഗാസ സ്ട്രിപ്പിൻ്റെ വടക്ക് ഭാഗത്തെ വേർതിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇസ്രയേലിൻ്റെ ക്രൂരത വീണ്ടും വെളിവായിരിക്കുകയാണ്

ഗാസയെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രം; തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍
ഗാസയെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രം; തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍

ഴിഞ്ഞ ദിവസം നിലവില്‍ വന്ന ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഹസനം തന്നെയെന്ന് തെളിഞ്ഞിരിക്കുകയാണ്. ലബനനിന്റെയും ഗാസയുടെയും സര്‍വ്വനാശം കണ്ടിട്ടേ തങ്ങള്‍ പിന്‍മാറൂ എന്ന ഇസ്രയേല്‍ പ്രധാമന്ത്രി നെതന്യാഹുവിന്റെ ശപഥം നിറവേറ്റാന്‍ അവര്‍ കഴിയുന്നതും പ്രയത്നിക്കും. ഒരു താല്‍ക്കാലിക ആശ്വാസം മാത്രമാണ് വെടിനിര്‍ത്തല്‍ കൊണ്ട് ഉണ്ടായിരിക്കുന്നത്. എന്നാല്‍ രണ്ട് മാസത്തിനു ശേഷം വീണ്ടും നെതന്യാഹുവിന്റെ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചുവിടാനാണ് സാധ്യത. ഇതിനിടെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ലബനനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ തന്നെയാണ് നെതന്യാഹുവിന്റെ നീക്കം. ഇത് വാസ്തവമാണെന്ന് തെളിയിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗാസയില്‍ ഇസ്രയേല്‍ ഒരു പുതിയ സൈനിക വിഭജന രേഖ സൃഷ്ടിക്കുന്നു എന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാസ സ്ട്രിപ്പിന്റെ വടക്ക് ഭാഗത്തെ വേര്‍തിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇസ്രയേലിന്റെ ക്രൂരത വീണ്ടും വെളിവായിരിക്കുകയാണ്. വടക്കന്‍ ഗാസയുടെ കുറുകെയുള്ള പ്രദേശം സൈന്യം നിയന്ത്രിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിനും ഇസ്രയേല്‍ അതിര്‍ത്തിക്കും ഇടയില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്തതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വീഡിയോകളും കാണിക്കുന്നു, കൂടുതലും നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് കെട്ടിടങ്ങള്‍ തകര്‍ത്തിരിക്കുന്നതെന്നാണ് വിവരം. പുതിയ വിഭജനത്തിലുടനീളം ഇസ്രയേല്‍ സൈനികരും വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ കാണിക്കുന്നു. നിയന്ത്രണങ്ങള്‍ എളുപ്പമാക്കുന്നതിനായി ഗാസയെ സോണുകളായി വിഭജിക്കുന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി വിശകലന വിദഗ്ധര്‍ പറഞ്ഞു. അതേസമയം, വടക്കന്‍ ഗാസയിലെ തീവ്രവാദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ഐഡിഎഫ് വക്താവ് പറയുന്നു.

Benjamin Netanyahu

Also Read: സൈനിക മേഖലയിലും ബന്ധം ഊട്ടിയുറപ്പിക്കാന്‍ റഷ്യയും ഇന്ത്യയും

എന്നാല്‍, പുറത്തുവന്നിരിക്കുന്ന വന്നിരിക്കുന്ന ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രയേലിന്റെ ഈ നടപടിയെ വളരെ ഗൗരവകരമായാണ് കാണേണ്ടത്. ഇസ്രയേലിന്റെ ഈ നടപടി ഗാസയെ പല മേഖലകളായി വിഭജിച്ച് നിയന്ത്രണം ശക്തമാക്കുന്നതിനുള്ള സൈനിക ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിദഗ്ധര്‍ വിശകലനം ചെയ്യുന്നത്. വടക്കന്‍ ഗാസ ഗവര്‍ണറേറ്റിലേക്ക് മടങ്ങുന്ന പലസ്തീന്‍ പൗരന്മാരെ തടയാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

യുഎന്‍ കണക്കുകള്‍ പ്രകാരം ഗാസയുടെ വടക്കുഭാഗത്ത് ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഗാസ സ്ട്രിപ്പിന്റെ ഇരുവശത്തുമുള്ള റോഡുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന ഇപ്പോള്‍ കയ്യേറിയ ഭൂമിയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങള്‍ കാണിക്കുന്നു. റോഡിന്റെ രണ്ട് ഭാഗങ്ങള്‍ക്കിടയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം മുതല്‍ ഇസ്രയേല്‍ ഇത്തരത്തിലുള്ള നടപടികള്‍ തുടങ്ങിയതായി പുറത്തുവന്ന ചിത്രങ്ങളെ ഉദ്ധരിച്ച് സാറ്റ്‌ലൈറ്റ് വിദഗ്ധര്‍ പറയുന്നു. ഈ വിഭജനം ഗാസയില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 5.6 മൈല്‍ (9 കിലോമീറ്റര്‍) വ്യാപിച്ചുകിടക്കുന്നു, ഗാസ നഗരത്തെയും വടക്കന്‍ ഗാസയിലെ ജബലിയ, ബെയ്റ്റ് ഹനൂന്‍, ബെയ്റ്റ് ലാഹിയ പട്ടണങ്ങളെയും വിഭജിക്കുന്നു.

Satalite Image

Also Read: ആ ഉപരോധം ഇനി വേണ്ട; ഇറാന്റെ അന്ത്യശാസനം

ജബലിയയില്‍ ഹമാസിനെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജബലിയയ്ക്കും ഗാസ സിറ്റിക്കും ഇടയില്‍ തന്ത്രപരമായ പാത ഇസ്രയേല്‍ സൈന്യം നേരത്തെ നിര്‍മ്മിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. അതേസമയം, ഇസ്രയേലിന്റെ പുതിയ സൈനിക പ്രവര്‍ത്തനങ്ങള്‍ ഭൂപ്രദേശ ഘടനയെ ഗൗരവമായി ബാധിക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ജബലിയ, ബെയ്റ്റ് ഹനൂന്‍, ബെയ്റ്റ് ലാഹിയ എന്നീ പ്രദേശങ്ങളില്‍ ഉള്ള ജനവാസ മേഖലകളുടെ നിലനില്‍പ്പിനെ കൂടുതല്‍ ഭീഷണിയിലാക്കുന്നുവെന്നും ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, റോഡുകളുടെ വിപുലീകരണത്തിനും പുതിയ പാത സൃഷ്ടിക്കലിനുമായി കെട്ടിടങ്ങള്‍ കൂട്ടത്തോടെ തകര്‍ക്കുന്നത് പരിസ്ഥിതി മലനീകരണത്തിന് ഇടയാക്കും.

വൃത്തിയാക്കിയ സ്ഥലത്തിലൂടെ ഇസ്രയേല്‍ പ്രതിരോധ സേന ഹംവീ വാഹനങ്ങള്‍ ഓടിക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണിക്കുന്നുണ്ട്. ഈ നടപടികള്‍ സൈനിക ഇടപെടലുകള്‍ ആഴത്തിലാക്കുന്നതിന്റെയും പ്രദേശത്തെ സിവിലിയന്‍ നീക്കങ്ങളെ നിയന്ത്രിക്കുന്നതിന്റെയും ഭാഗമാണെന്ന് കരുതുന്നു. ഗാസയ്ക്കും വടക്കന്‍ ഗാസ ഗവര്‍ണറേറ്റുകള്‍ക്കുമിടയില്‍ ആര്‍ക്കൊക്കെ യാത്ര ചെയ്യാം എന്നെല്ലാം ഇനി തീരുമാനിക്കുന്നത് ഇസ്രയേല്‍ പ്രതിരോധ സേനയായിരിക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Gaza

Also Read: റഷ്യയുടെ നീക്കത്തില്‍ ഭയം; പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

അതേസമയം, ഈ വിഭജന രേഖകള്‍ ഗാസയെ ദീര്‍ഘകാല തന്ത്രപരമായ സൈനിക നിയന്ത്രണത്തിലേക്കാണ് നയിക്കുന്നത്. യു.എന്‍, അന്താരാഷ്ട്ര മനുഷ്യാവകാശ സമിതികള്‍, ലോക രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും പലായനക്കാരുടെ അവസ്ഥ പരിഹരിക്കുന്നതിനും സൈനിക ഇടപെടലുകള്‍ പരിമിതപ്പെടുത്തുന്നതിനും ശ്രമം നടത്തേണ്ടതുണ്ട്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ സ്ഥിരമായ നിയന്ത്രണങ്ങള്‍ ഗാസയിലെ ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇസ്രയേലിന്റെ മുന്‍ ജനറല്‍ ജിയോറ ആവിഷ്‌കരിച്ച തന്ത്രത്തിന് കീഴില്‍, സിവിലിയന്മാരോട് വടക്ക് വിടാന്‍ പറയുകയും സാധനങ്ങള്‍ തടയുകയും പ്രദേശം ഒരു സൈനിക മേഖലയായി മാറുകയും ചെയ്യും. ശേഷിക്കുന്നവരെ പോരാളികളായി കണക്കാക്കി ഹമാസ് തടവിലിട്ടിരിക്കുന്ന ബന്ദികളുടെ മോചനത്തിനായി ഇവരെ വെച്ച് ഇസ്രയേല്‍ വിലപേശലുകള്‍ നടത്താനും സാധ്യതയുണ്ട്.

എന്നാല്‍, വടക്കന്‍ ഗാസയിലെ ഉപരോധിച്ച പട്ടണങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് പലസ്തീനിയന്‍ സിവിലിയന്‍മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. യുഎന്നും എയ്ഡ് ചാരിറ്റികളും ഗാസയുടെ വടക്കുള്ള സ്ഥിതിഗതികളെക്കുറിച്ച് കാര്യമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെടുമ്പോള്‍, 65,000-ത്തിലധികം ആളുകള്‍ പ്രദേശത്ത് തുടരുന്നുണ്ടെന്ന് യുഎന്‍ പറയുന്നു. ഗാസയിലെ വടക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടപ്പാക്കുന്ന പുതിയ രീതി, ഭീകരവാദനിരോധനത്തിന്റെ പേരില്‍ മാനവിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: അഞ്ച് ലക്ഷത്തിലധികം യുക്രൈയിൻ സൈനികർ കൊല്ലപ്പെട്ടു? റിപ്പോർട്ട് പുറത്ത് വിട്ട് ദി ഇക്കണോമിസ്റ്റ്

മുന്‍ ജനറല്‍ ജിയോറ എലാന്ദറിന്റെ കുബുദ്ധി, മേഖലയിലെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായ ദുരിതങ്ങള്‍ക്ക് കാരണമാകുകയാണ്. ആളുകള്‍ ഒഴിഞ്ഞു പോകുന്ന പ്രദേശങ്ങളെ സൈനിക മേഖലകളായി മാറ്റി ഹമാസിനെ നേരിടാനുള്ള തന്ത്രങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ലക്ഷ്യം. ഗാസയുടെ വടക്കന്‍ മുനമ്പില്‍ നിന്ന് ആളുകള്‍ കൂട്ടപലായനം ചെയ്യുന്നതോടെ ആ പ്രദേശം ഇസ്രയേലിന്റെ അധീനതയിലാകും എന്നാണ് ഇപ്പോള്‍ നെതന്യാഹുവും മൊസാദും കണക്കുകൂട്ടുന്നത്. ഇതോടെ ഗാസയിലെ നരഹത്യയ്ക്ക് ഇനിയും അവസാനമായിട്ടില്ല എന്നു തന്നെയാണ് ഇസ്രയേല്‍ മുന്നറിയിപ്പ് തന്നിരിക്കുന്നത്.

Top