ഗാസ മുനമ്പിലെ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യാ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ച് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. 14 മാസമായി തുടരുന്ന സംഘര്‍ഷത്തിനൊടുവിലാണ് ലോകത്തിലെ ഏറ്റവും പ്രധാന മനുഷ്യാവകാശ സംഘടന ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
2023 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ ഗാസയില്‍ നടന്ന സംഭവങ്ങള്‍ പരിശോധിക്കുന്ന 32 പേജുള്ള റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. ഗാസ മുനമ്പിലെ 2.3 ദശലക്ഷം വരുന്ന ജനങ്ങള്‍ക്ക് എതിരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണം അവിടുത്തെ പ്രദേശവാസികളെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണെന്ന് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലിന് എതിരെ ആരംഭിച്ച സംഘര്‍ഷം, ഇസ്രയേല്‍ യുദ്ധമായി ഏറ്റെടുക്കുകയായിരുന്നു. സയണിസ്റ്റ് ഭരണകൂടം ‘വംശഹത്യയെ ന്യായീകരിക്കരുത്’എന്നും ആംനസ്റ്റിയുടെ റിപ്പോട്ടില്‍ കര്‍ശനമായി പറയുന്നുണ്ട്.
Also Read: ഫ്രഞ്ച് സര്‍ക്കാര്‍ വീണു; മിഷേല്‍ ബാര്‍ണിയയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി
ഗാസയിലെ ജനങ്ങള്‍ക്ക് നേരെ നിരോധിത പ്രവര്‍ത്തനങ്ങളാണ് ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതായത്, കൊല്ലുക, ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങള്‍ ഉണ്ടാക്കുക, ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ബോധപൂര്‍വം നശിപ്പിക്കുക തുടങ്ങി പലസ്തീനിലെ ജനങ്ങളെ നശിപ്പിക്കുക എന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയാണ് ഇസ്രയേല്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
അതേസമയം, ഗാസ മുനമ്പിലെ യുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇസ്രയേലിന്റെ നടപടികളെ വംശഹത്യയ്ക്കു തുല്യമെന്നു പറഞ്ഞ് അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഈ കണ്ടെത്തല്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
Also Read: നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിന് താല്‍ക്കാലിക മോചനം അനുവദിച്ച് ഇറാന്‍
ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടികളെ നിരീക്ഷിക്കുകയും വംശഹത്യയ്ക്കെതിരെയുള്ള കര്‍ശനമായ അന്താരാഷ്ട്ര ഇടപെടലുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര സമൂഹം ഗൗരവമായി പരിഗണിച്ച് സമാധാനത്തിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കേണ്ടതാണ്.
യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുക തന്നെയാണെന്ന് എടുത്ത് പറയുന്നു. ദുരന്തമുഖത്തെ ജനങ്ങള്‍ക്കുള്ള സഹായവും വൈദ്യുതി വിതരണവും ബോധപൂര്‍വം ഇസ്രയേല്‍ തടസപ്പെടുത്തുന്നു. ഇത് വെള്ളം, ശുചിത്വം, ഭക്ഷണം, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു.
Also Read: നാറ്റോയ്ക്ക് എതിരെ യുദ്ധത്തിന് റഷ്യൻ സൈന്യം, തയ്യാറെടുപ്പുകൾ തുടങ്ങി, വൻ പരിശീലനവുമായി നാവികസേന
21-ാം നൂറ്റാണ്ടിലെ മറ്റേതൊരു സംഘര്‍ഷത്തിലും കാണാത്ത തരത്തിലുള്ള മരണങ്ങളും നാശനഷ്ടങ്ങളുമാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ പലസ്തീനില്‍ ഉണ്ടായിരിക്കുന്നത്. തങ്ങള്‍ ഹമാസിനെയാണ് നശിപ്പിക്കുന്നതെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അവിടുത്തെ സാധാരണ ജനങ്ങളെയാണ് നെതന്യാഹുവിന്റെ പ്രതിരോധ സേന കൊന്നൊടുക്കുന്നത്. പലസ്തീനിലെ ജനങ്ങള്‍ക്കായി മറ്റു രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍, സഹായം തടസപ്പെടുത്തല്‍ എന്നിവയും ഇസ്രയേല്‍ സേന നടത്തിവരുന്ന ക്രൂരതകളാണ്.
അതേസമയം, റഫയെ പ്രധാന സഹായ കേന്ദ്രമാക്കുകയായിരുന്നു ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം. സാധാരണക്കാര്‍ റഫയിലേയ്ക്ക് പോകുമെന്ന് സയണിസ്റ്റ് ഭരണകൂടത്തിന് നന്നായി അറിയാമായിരുന്നു. അതിനാല്‍ തന്നെ റഫയെ ഇസ്രയേല്‍ ലക്ഷ്യമിട്ടു. ഇത് നിസാഹയരായ ജനങ്ങളോട് ചെയ്യുന്ന കൊടുംക്രൂരതയാണ്. വെടിനിര്‍ത്തല്‍ നടപ്പാക്കാനും ഇസ്രയേല്‍- ഹമാസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ലക്ഷ്യമിട്ട് ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ ഗവണ്‍മെന്റുകള്‍ ഇസ്രയേലിന് സുരക്ഷാ സഹായം നല്‍കുന്നതും ആയുധങ്ങള്‍ വില്‍ക്കുന്നതും നിര്‍ത്തണമെന്നും ആംനസ്റ്റി കടുത്ത ഭാഷയില്‍ തന്നെ യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട്, അവര്‍ അന്വേഷിക്കുന്ന യുദ്ധക്കുറ്റങ്ങളുടെ പട്ടികയില്‍ വംശഹത്യയും ചേര്‍ക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: നാറ്റോ സീറ്റില്ല, ട്രംപിന്റെ നീക്കത്തിൽ യുക്രെയ്‌ൻ പെടുമോ?
ഗാസയിലെ പലസ്തീനികള്‍ക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശഹത്യ, ഇസ്രയേലിലെ മുഴുവന്‍ ജനങ്ങളുടെയും രോഷം ഏറ്റുവാങ്ങാനും യഹൂദ വിരുദ്ധ ആരോപണങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണവും വംശഹത്യയാണെന്നു തന്നെയാണ് വംശഹത്യാ പഠന പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നത്.
വംശഹത്യ ശിക്ഷാര്‍ഹമായ കുറ്റമായി ക്രോഡീകരിക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്ത ജൂത രാഷ്ട്രം തന്നെ പലസ്തീനില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതന്മാര്‍ക്ക് എതിരെ നാസികള്‍ നടത്തിയ ഭീകരതയോടെയാണ് വംശഹത്യയ്‌ക്കെതിരെ പ്രതികരിച്ച് ഇസ്രയേല്‍ രംഗത്ത് വന്നത്. എന്നാല്‍, ആ ഇസ്രയേല്‍ തന്നെ വംശഹത്യ നടത്തുന്ന വിരോധാഭാസമാണ് ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.