ഇസ്രയേല്‍ ആക്രമണം; പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു

അതേസമയം, പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ വക്താവിന്റെ കൊലപാതകം ഇസ്രയേൽ സൈന്യമോ വ്യോമസേനയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഇസ്രയേല്‍ ആക്രമണം; പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു
ഇസ്രയേല്‍ ആക്രമണം; പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ നേതാവ് അബു ഹംസ കൊല്ലപ്പെട്ടു. നാജി അബു സൈഫ്​ എന്ന അബു ഹംസയും ഭാര്യയും, മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബു ഹംസയുടെ ഭാര്യ ഷൈമ അബു സെയ്ഫ്, സഹോദരൻ ഗസ്സാൻ മഹർ അബു സെയ്ഫ്, സഹോദര ഭാര്യ സാറാ അബു സെയ്ഫ്, അവരുടെ കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ വക്താവിന്റെ കൊലപാതകം ഇസ്രയേൽ സൈന്യമോ വ്യോമസേനയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ ഒരു ഉന്നത നേതാവിനെയും ഒരു ഇസ്രയേലി ബന്ദിയുൾപ്പെടെ കുറഞ്ഞത് 400 സാധാരണക്കാരെയും ഇസ്രയേൽ വധിച്ചതായി ഹമാസ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

Share Email
Top